മനാമ: എയര്‍ ഇന്ത്യ എക്സ്പ്രസ് മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് യാത്ര ദുരിതം അനുഭവിക്കുന്ന യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ ഇടപെടണമെന്ന് കെഎംസിസി ബഹ്റൈന്‍ ആവശ്യപ്പെട്ടു.
വിസ കാലാവധി കഴിയുന്നവരുടെയും പെട്ടെന്ന് ജോലിയില്‍ പ്രവേശിക്കേണ്ടവരുടെയും രോഗികളുടെയും കാര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ച് അവരെ ലക്ഷ്യസ്ഥാനത് എത്തിക്കണമെന്നു കെഎംസിസി ആവശ്യപ്പെട്ടു.
ലോകത്ത് മറ്റൊരു രാജ്യത്തും കാണാത്ത ക്രൂരതകളാണ് പ്രവാസികളോട് എയര്‍ ഇന്ത്യ എക്സ്പ്രസ് കൈക്കൊള്ളുന്നതെന്നു കെഎംസിസി ബഹ്റൈന്‍ സ്റ്റേറ്റ് ആക്റ്റിംഗ് പ്രസിഡന്റ് എ.പി.ഫൈസലും ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കലും കുറ്റപ്പെടുത്തി. കുടുംബം പോറ്റാനും നാട് കെട്ടിപ്പടുക്കാനും വേണ്ടി പ്രവാസ ജീവിതം നയിക്കുന്നവരോട് ഇത്രയും നിരുത്തരവാദ സമീപനം സ്വീകരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണം. മറ്റു പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ സത്വരമായി ഇടപെടണമെന്നും ഇത്തരം ക്രൂരതകള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സംവിധാനങ്ങള്‍ ഗവണ്മെന്റ്
മുന്‍കൂട്ടി കാണണമെന്നും ബഹ്റൈന്‍ കെഎംസിസി ആവശ്യപ്പെട്ടു.