മുടപ്പിലാവിൽ: പുതിയെടത്തിടം ശ്രീ പരദേവതാക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം വിവിധ ചടങ്ങുകളോടെ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ആഘോഷിച്ചു . ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ത്രിവിക്രമൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. ആദ്യാത്മിക
പ്രഭാഷണം എൻ . കെ. പത്മപ്രഭ നിർവ്വഹിച്ചു. തുടർന്ന് നടന്ന അന്നദാനത്തിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു .