വടകര: നമ്മുടെ ഭൂമി നമ്മുടെ ഭാവി നമ്മൾ പുന:സ്ഥാപനത്തിനുള്ള തലമുറ എന്ന ഈ വർഷത്തെ പ്രമേയത്തിൻ്റെ അടിസ്ഥാനത്തിൽ കരുവഞ്ചേരി നോർത്ത് എൽ പി സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. മാനേജർ രാജൻ പറമ്പത്തിൻ്റെ സാന്നിധ്യത്തിൽ
പി.ടി. എ പ്രസിഡണ്ടൻറ് രാജീവൻ വിദ്യാലയങ്കണത്തിൽ വൃക്ഷതൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. മുൻ പ്രധാന അധ്യാപിക സതി കുന്നോത്ത് വൃക്ഷ തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു.