ഹരിപ്പാട്: കമ്യൂണിസ്റ്റ് നേതാവും നിയമസഭാ സാമാജികനും ട്രേഡ് യൂണിയന് നേതാവുമായിരുന്ന സി ബി സി വാര്യരുടെ പേരില്‍ ഏര്‍പെടുത്തിയ പുരസ്കാരം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് സമ്മാനിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാതയില്‍ നിന്ന് ഊരാളുങ്കല്‍ സൊസൈറ്റി പ്രസിഡന്റ് രമേശന് പാലേരി പുരസ്കാരം ഏറ്റുവാങ്ങി. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പുരസ്കാരത്തുക സി ബി സി വാര്യര്‍ ഫൗണ്ടേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന
കരുതല്‍ പാലിയേറ്റീവ് സൊസൈറ്റിക്ക് രമേശന് പാലേരി കൈമാറി.
ചടങ്ങില്‍ സിപിഎം ജില്ലാ സെക്രട്ടറി ആര് നാസര്‍ അധ്യക്ഷനായി. കെഎസ്ഡിപി ചെയര്മാന് സി ബി ചന്ദ്രബാബു, രമേശന് പാലേരി, കയര്‍ഫെഡ് പ്രസിഡന്റ് ടി കെ ദേവകുമാര്‍, വി കെ സഹദേവന്, കരുതല്‍ പാലിയേറ്റീവ് കണ്‍വീനര്‍ ജി രവീന്ദ്രന്‍പിള്ള എന്നിവര്‍ സംസാരിച്ചു. ഫൗണ്ടേഷന് ചെയര്മാന് എം സത്യപാലന് സ്വാഗതവും സിപിഎം ഏരിയ സെക്രട്ടറി സി പ്രസാദ് നന്ദിയും പറഞ്ഞു. പ്രതിഭാ പുരസ്കാരവും വിദ്യാഭ്യാസ അവാര്‍ഡും സി എസ് സുജാത, ആര് നാസര്‍, കെഎസ്ഡിപി ചെയര്മാന് സി ബി ചന്ദ്രബാബു എന്നിവര്‍ വിതരണംചെയ്തു.