വടകര: മാഹി റെയില്‍വേ സ്റ്റേഷനു സമീപം 18.5 ലിറ്റര്‍ മദ്യവുമായി മധ്യവയസ്കന് പിടിയില്‍. മലപ്പുറം തിരൂരങ്ങാടി തെന്നല അറക്കല്‍ മണ്ടകത്തിങ്കല്‍ ഹരികുമാറിനെയാണ് (47) എക്സൈസ് വടകര സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) പി.പി.രാമചന്ദ്രനും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.എന്‍.ജിജു, എ.പി.ഷിജിന് എന്നിവരും പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു.