നാദാപുരം: മരുതോങ്കരയില്‍ രണ്ടര ലിറ്റര്‍ ബീവറേജ് വിദേശമദ്യവുമായി ഒരാളെ നാദാപുരം എക്സൈസ് പിടികൂടി. മരുതോങ്കര കണ്ടച്ചാലില്‍ ജെയിംസിനെയാണ് (59) പിടികൂടി കേസാക്കിയത്. മരുതോങ്കര കൂവച്ചാല്‍-പൂക്കാടന്‍ റോഡിനു സമീപം ബീവറേജ് മദ്യം വില്പന നടത്തിയതിനാണ് നാദാപുരം റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എ.കെ.ശ്രീജിത്തും പാര്‍ട്ടിയും ചേര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.