കുന്നുമ്മക്കര: കുന്നുമ്മക്കര സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തന പരിധിയിലെ ഇടപാടുകാരുടെ (എ,ഡി, സി മെമ്പർമാർ) മക്കളിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ്
നൽകുന്നു. അർഹതയുള്ള വിദ്യാർഥികളുടെ അപേക്ഷ, മാർക്ക്ലിസ്റ്റ്ന്റെ സ്വന്തം സാക്ഷ്യപെടുത്തിയ കോപ്പി,ഫോട്ടോ എന്നിവ സഹിതം ജൂൺ 10 നകം ബാങ്കിൽ എത്തിക്കേണ്ടതാണെന്ന് ബാങ്ക് സെക്രട്ടറി അറിയിച്ചു.