കുന്നുമ്മക്കര: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് കുന്നുമ്മക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കേഷ് അവാര്‍ഡ് വിതരണവും അനുമോദനവും നടന്നു. ബാങ്കിന്റെ പരിധിയിലെ വിദ്യാലയങ്ങളിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ പി.ഷിജു വിതരണം നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ കെ കൃഷ്ണന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ടി കെ രാമകൃഷ്ണന്, ടി എന്‍ റഫീഖ് എന്നിവര്‍ മുഖ്യാതിഥികളായി കെ എം ദാമോദരന്‍, എം കെ ബാബുരാജ്, എം കെ യൂസഫ് ഹാജി, പി എം പുരുഷോത്തമന്, ടി കെ സജീവന്,എ കെ ബാലകൃഷ്ണന്, എന്‍ കെ സുധാകരന്, കെ വി ചന്ദ്രി, നവീന്‍ വിജയന് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പി പി
പ്രസീത്കുമാര്‍ സ്വാഗതവും അനിത ഒ നന്ദിയും പറഞ്ഞു