വടകര: എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ കേസ്. കെ.കെ.ശൈലജയുടെ പരാതിയില്‍ യുഡിഎഫ് പ്രവര്‍ത്തകനും പ്രവാസിയുമായ നടുവണ്ണൂര്‍ സ്വദേശി മിന്‍ഹാജിനെതിരെയാണ് മട്ടന്നൂര്‍
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/04/speak-english-44.jpeg?resize=538%2C567&ssl=1)
പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രിയുടെയും കെ.കെ.ശൈലജയുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതിനാണ് കേസ്. മിന്‍ഹാജ് കെ.എം.പാലോളി എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഫോട്ടോ പ്രചരിപ്പിച്ചത്. പത്ത് ദിവസം മുമ്പ് മട്ടന്നൂര്‍ പോലീസില്‍
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/04/inner-engineering-Vatakara.jpg?resize=600%2C600&ssl=1)
നല്കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്കെതിരെ കലാപാഹ്വാനം, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.