വടകര: സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് ആര്‍എംപിഐ കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്.ഹരിഹരനെതിരെ വടകര പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കല്‍, കലാപശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷന് നേതാവ് കെ.പുഷ്പജ നല്കിയ പരാതിയിലാണ് നടപടി.
കെ.കെ.ശൈലജക്കെതിരെ ഹരിഹരന് നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ശനിയാഴ്ച വടകര കോട്ടപ്പറമ്പില്‍ യുഡിഎഫ്-ആര്‍എംപിഐ സംഘടിപ്പിച്ച ജനകീയ ക്യാമ്പയിനില്‍ കെ.കെ.ശൈലജയെ വളരെ മോശമായ രീതിയില്‍ പരിഹസിക്കുകയായിരുന്നു.