വടകര: യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെ സൈബര്‍ അധിക്ഷേപം നടത്തിയതിനു സിപിഎം പ്രാദേശിക നേതാവിനെതിരെ പോലീസ് കേസ്. സിപിഎം നൊച്ചാട് നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ പി.കെ.അജീഷിനെതിരെയാണ് പേരാമ്പ്ര പോലീസ് കേസെടുത്തിരിക്കുന്നത്. യൂത്ത് ലീഗ് പ്രവര്ത്തകന് അനസ് നല്കിയ പരാതിയില്‍ കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഷാഫി പറമ്പിലിനെതിരെ മാത്രമല്ല, മുസ്ലിം സമുദായത്തിനെതിരെയും അധിക്ഷേപ പരാമര്‍ശം അജീഷ് നടത്തിയെന്നാണ് പരാതി. ഫേസ്ബുക്കിലെ കുറിപ്പാണ് കേസിനാധാരമായത്. സമൂഹത്തില്‍ രാഷ്ട്രീയ വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയും കലഹവും ഉണ്ടാക്കുന്ന രീതിയില്‍ പ്രചരിപ്പിച്ചെന്നതാണ് കുറ്റം.