കൊയിലാണ്ടി: കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം ആറുമണിയോടെ കൊയിലാണ്ടി അരങ്ങാടത്ത് കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന കാറും കൊയിലാണ്ടി ഭാഗത്തേക്ക് വരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കൊയിലാണ്ടി ഗവണ്മെന്റ് ഹോസ്പിറ്റലില്‍ എത്തിച്ചു.
വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ അഗ്നിരക്ഷാ സേന എത്തി കാറുകള്‍ റോഡരികിലേക്ക് മാറ്റുകയും ലീക്കായ ഓയില്‍ നീക്കം ചെയ്യുകയും ചെയ്തു. ഗ്രേഡ് എഎസ്ടിഒ പ്രദീപന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ ഷിജു ടിപി, നിധിപ്രസാദ് ഇ എം, സനല്‍ രാജ്, റിനീഷ് പി കെ, ഹോം ഗാര്‍ഡ് രാജീവ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.