പയ്യോളി: തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ബി ദി ബസ്റ്റ് പദ്ധതിയുടെ യുടെ ഭാഗമായി ഹൈസ്കൂളിൻ്റെ സമീപ പ്രദേശത്തെ യു.പി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ശാസ്ത്ര പ്രശ്നോത്തരി പി.ടി.എ പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എൻ.എം മൂസകോയ അധ്യക്ഷത വഹിച്ചു. രാജേഷ് കളരിയുള്ളതിൽ, സമീറ കെ കെ, റുക്കിയ എം.പി. ശ്രീമംഗള, പ്രേംജിത്ത് എന്നിവർ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/unani-i.jpeg?resize=500%2C500&ssl=1)
സംസാരിച്ചു. ഒന്നും രണ്ടും സ്ഥാനം കിഴൂർ ജി യു പി സ്കൂളിലെ ദർശിക്കും മുഹമ്മദ് റിസ്സാനും മൂന്നാം സ്ഥാനാം ശ്രീ നാരായണ ഭജനമഠം സ്കൂളിലെ അംജതാ ഫാത്തിമയും ശ്രീനന്ദും നേടി. വിജയികൾക്ക് ഡപ്യൂട്ടി ഹെഡ്മാസ്റ്റർ എൻ കെ സജീവൻ ഉപഹാരം നൽകി.