വടകര: എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഓഫ് ഇന്ത്യ (സിജി) സംഘടിപ്പിക്കുന്ന കരിയര്‍ സെമിനാര്‍ ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്കൂളില്‍ രാവിലെ ഒമ്പതര മുതല്‍ പകല്‍ 12.30 വരെയാണ് സെമിനാര്‍. കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്യും. എം.എസ്.ജലീല്‍ ക്ലാസെടുക്കും. പ്രവേശനം സൗജന്യമാണ്. വാര്‍ത്താ സമ്മേളനത്തില്‍ അഷറഫ് തറോല്‍, കെ.കെ.സക്കറിയ എന്നിവര്‍ പങ്കെടുത്തു.