വില്യാപ്പള്ളി: കല്ലേരി ദയ ചാരിറ്റബിള്‍ ട്രസ്റ്റ് വനിത വിംഗ് കരിയര്‍ ഗൈഡന്‍സ് ക്ലാസും അനുമോദന സദസും സംഘടിപ്പിച്ചു. പ്ലസ്ടു, എസ്എസ്എല്‍സി, യുഎസ്എസ്, എല്‍എസ്എസ്, മദ്രസ പൊതുവിഭാഗം പരീക്ഷ എന്നിവയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയാണ്
അനുമോദിച്ചത്. റസാഖ് കല്ലേരി അധ്യക്ഷത വഹിച്ചു. വി.എം.അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ഷാഹിദ അഷ്റഫ്, നാസര്‍ മരുതിയാട്ട്, സി സി അഷ്റഫ്, രമേശന് കല്ലേരി എന്നിവര്‍ സംസാരിച്ചു.