കോഴിക്കോട് : ബീച്ചിൽ എത്തുന്ന സഞ്ചാരികൾക്കായി എരഞ്ഞിപ്പാലം സർജി കെയർ ഹെൽത്ത് സൊല്യൂഷൻ പോലീസ് എയ്ഡ് പോസ്റ്റിൽ വീൽ ചെയർ കൈമാറി. ബീച്ചിൽ വരുന്ന സഞ്ചാരികൾക്ക് ആവശ്യാനുസരണം ഉപയോഗിക്കാൻ വേണ്ടിയാണ് വീൽചെയർ സംഭാവന നൽകിയത്. കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് പോലീസ് ഇൻസ്പെക്ടർ ബിജു പ്രകാശിന് വീൽചെയർ കൈമാറി. സർജി കെയർ ഹെൽത്ത് സൊല്യൂഷൻ മാനേജിംഗ് ഡയറക്ടർ ഉണ്ണികൃഷ്ണൻ പി എം അധ്യക്ഷത വഹിച്ച ചടങ്ങിൽ സജീന്ദ്രനാഥ്, മണികണ്ഠൻ സി.പി എന്നിവർ ആശംസകൾ നേർന്നു. നകുൽ നന്ദി പറഞ്ഞു.