നാദാപുരം: വളയം പഞ്ചായത്തിലെ ആയോട് മലയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. കൊമ്പനാനയെ ആണ് കിണറ്റില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ആയോട് സ്വകാര്യ വ്യക്തിയുടെ ആള് താമസമില്ലാത്ത പറമ്പിലെ കിണറിലാണ് ജഡം. പ്രദേശത്ത് അസഹ്യമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ തെരച്ചില്‍
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
നടത്തുകയായിരുന്നു. കണ്ണവം വനത്തില്‍ നിന്നിറങ്ങിയ ആന കിണറില്‍ വീണതാകാമെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ജഡം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് അധികൃതര്‍ അറിയിച്ചു.