ചൊക്ലി: മംഗലാപുരത്തിനടുത്ത് കുന്താപുരത്തുണ്ടായ വാഹനാപകടത്തില്‍ യുവതിക്ക് പിന്നാലെ ഭര്‍ത്താവും മരിച്ചു. ചൊക്ലി നിടുമ്പ്രം സ്വദേശി തൈപ്പറമ്പത്ത് മുനവ്വര്‍ (42) ആണ് മരിച്ചത്.
തലശ്ശേരി സൈദാര്‍ പള്ളി അബ്ദുള്ളാസില്‍ അബ്ദുള്ളയുടെ മകളായ സമീറ അപകട സമയത്ത് തന്നെ മരിച്ചിരുന്നു. കാറില്‍ കൂടെയുണ്ടായിരുന്ന മകന് ഗുരുതര പരിക്കേറ്റ് കെഎംസി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ സാംഗ്ലിയിലെ മീറേജില്‍ നിന്നു സ്വദേശമായ ചൊക്ലിയിലേക്ക് തിരിക്കവെയാണ് അപകടം ഉണ്ടായത്. സമീറ ഓടിച്ച കാര്‍ ഫ്ലൈ ഓവറില്‍ നിന്നു താഴ്ചയിലേക്ക് വീഴുകയായിരുന്നു. രണ്ട് പേരുടെയും മൃതദേഹം നാട്ടില്‍ എത്തിച്ച് കബറടക്കി.