വടകര: ബഹ്റൈനില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി അഞ്ചാംപീടിക സ്വദേശിയായ യുവാവ് മരിച്ചു. അഞ്ചാംപീടിക അര്‍ഷക്ക് അഷ്റഫാണ് (21) മരിച്ചത്. അര്‍ഷക്ക് സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് നാല് ദിവസമായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. പിതാവ്: അഷ്റഫ്. ഉമ്മ: ഷാഹിദ. ഭാര്യ: ഷാദിയ. മകന്: ഇസാന് അര്‍ഷക്ക്. സഹോദരങ്ങള്‍: ജംഷാദ്, ജംഷിദ. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.