വടകര: സംസ്ഥാന ബജറ്റില്‍ വടകര മണ്ഡലത്തില്‍ വിവിധ ഇടങ്ങളിലെ ഉള്‍നാടന്‍ ജലസ്രോതസുകളുടെയും കനാലുകളുടെയും നവീകരണത്തിന് തുക അനുവദിച്ചതായി കെ.കെ.രമ എംഎല്‍എ അറിയിച്ചു. വടകര-ഏറാമല ഡിസ്ട്രിബ്യൂട്ടറി കനാല്‍ നവീകരണത്തിന് 2 കോടി, കാപ്പുഴക്കല്‍ തോട് ഭിത്തികെട്ടി സംരക്ഷിക്കാന്‍ ഒരു കോടി, ഓലപ്പുഴ, പെരുമ്പുഴക്കര തോട് നവീകരണത്തിനും ഫുട്പാത്ത് നിര്‍മാണത്തിനുമായി 50 ലക്ഷം, മാടാക്കര തോട് ഭിത്തി കെട്ടി സംരക്ഷിക്കാന്‍ 75 ലക്ഷം, അറക്കല്‍ ക്ഷേത്രം തെക്കെ കുനിയില്‍ ഡ്രെയിനേജ് കം ഫുട്പാത്ത് 40 ലക്ഷം, കുന്നുമ്മക്കര മണപ്പുറം പ്ലേഗ്രൗണ്ടില്‍ ഫുട്ബോള്‍, വോളിബോള്‍ കോര്‍ട്ട് നിര്‍മാണവും ഗ്രൗണ്ട് നവീകരണത്തിനുമായി 35 ലക്ഷം എന്നിവയാണ് ബജറ്റില്‍ വടകര മണ്ഡലത്തിന് ലഭിച്ച പദ്ധതികള്‍. മണ്ഡലത്തിലെ ജലക്ഷാമത്തിനു പരിഹാരം കാണുന്നതിനും ജല സ്രോതസുകളുടെ മലിനീകരണം ഇല്ലാതാക്കുന്നതിനും പ്രകടനപത്രികയിലെ വാഗ്ദാനം പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ബജറ്റിലും ഈ ബജറ്റിലും നവീകരിക്കപ്പെടേണ്ട തോടുകളുടെയും കനാലുകളുടെയും വിശദവിവരങ്ങള്‍ ബജറ്റ് നിര്‍ദേശമായി നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഒ.വി.സി തോട്, എന്‍.സി കനാല്‍, അറക്കല്‍ തോട് എന്നിവയ്ക്കും ഈ ബജറ്റില്‍ ലഭിച്ച നവീകരണ പ്രവൃത്തികളും മണ്ഡലത്തിന് ആശ്വാസകരമാണെന്ന് കെ.കെ.രമ അറിയിച്ചു