വടകര: കടത്തനാട് ആര്‍ട്സ് കോളജില്‍ കെ.എസ്.യു യൂണിറ്റ് രൂപീകരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലേക്ക് എസ്എഫ്ഐ അക്രമമെന്ന് പരാതി. കോളജിലെ എസ്എഫ്ഐ ഭാരവാഹികള്‍ പ്രവര്‍ത്തകരുമായി ചേര്‍ന്ന് കൂട്ടമായി വന്ന് ആക്രമിക്കുകയായിരുന്നുവെന്ന് കെ എസ് യു നേതൃത്വം ആരോപിച്ചു. സംഭവത്തില്‍ കെഎസ്യു ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ക്യാമ്പസുകള്‍ ഏകാധിപത്യ കോട്ടകളായി വിട്ടുകൊടുക്കില്ലെന്നു കെ.എസ്.യു വ്യക്തമാക്കി. ജില്ലാ ജനറല്‍ സെക്രട്ടറി ദില്‍രാജ് പനോളി അധ്യക്ഷനായി. കോളജ് യൂണിറ്റ് പ്രസിഡന്റായി മുഹമ്മദ് ഫെബിന്നിനേയും
സെക്രട്ടറിയായി സമിത്തിനെയും തെരഞ്ഞെടുത്തു.