കൊച്ചി: പ്രമുഖ സാഹിത്യകാരന് സി രാധാകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമി എമിനന്റ് അംഗത്വം രാജിവെച്ചു.
അക്കാദമിയിലേക്ക് രാഷ്ട്രീയനേതാക്കള്‍ ഇടപെടുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. രാജി വെക്കുന്നതായി അറിയിച്ച് രാധാകൃഷ്ണന് അക്കാദമി സെക്രട്ടറിയ്ക്ക് കത്തയച്ചു
കേന്ദ്രമന്ത്രി അര്ജുന് റാം മേഘവാള്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചാണ് നടപടി. സാഹിത്യത്തില്‍ യാതൊരു പരിചയവുമില്ലാത്ത വ്യക്തിയാണ് ഉദ്ഘാടനം ചെയ്തത് എന്ന് കത്തില്‍ സി രാധാകൃഷ്ണന് പറയുന്നു. ഫെസ്റ്റിവല്‍ പ്രോഗ്രാം ബ്രോഷറില്‍ ഉദ്ഘാടകന്റെ പേരുണ്ടായിരുന്നില്ല. എഴുത്തുകാര്‍ മാത്രമാണ് ഫെസ്റ്റിവല്‍ ഇതുവരെ ഉദ്ഘാടനം ചെയ്തിട്ടുള്ളത്. ഉദ്ഘാടകന്റെ പേര് പരാമര്‍ശിക്കാതെ ‘അക്കാദമി എക്സിബിഷന്റെ ഉദ്ഘാടനം’ എന്നാണ് പരിപാടിയെ വിശേഷിപ്പിച്ചത്. പരിപാടിയുടെ വിശദാംശങ്ങള്‍ പിന്നീട് പ്രത്യേക ക്ഷണിതാവായി പുറത്തിറക്കി. ഈ വ്യക്തിയെ അക്കാദമി വളരെയധികം ആഗ്രഹിച്ചിരുന്നുവെന്നത് വിചിത്രമാണ്. ഞാന്‍ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്കും എതിരല്ലെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു എന്നും കത്തില്‍ അദ്ദേഹം പറയുന്നു.
കഴിഞ തവണ സഹമന്ത്രി ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് അന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. ഞാന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് എതിരല്ലെങ്കിലും
അക്കാദമിയുടെ സ്വതന്ത്രനിലപാട് ഇല്ലാതാക്കുന്ന തരത്തില്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നു. അക്കാദമിയുടെ ഭരണഘടനപോലും തിരുത്തിയെഴുതാനാണ് രാഷ്ട്രീയ യജമാനന്മാര് ശ്രമിക്കുന്നത്. ജനാധിപത്യപരമായ സ്വയംഭ
രണാവകാശമുള്ള ചുരുക്കം ചില സ്ഥാപനങ്ങളില്‍ ഒന്നായ അക്കാദമി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനെ നിശബ്ദമായി നോക്കിയിരിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ അക്കാദമിയുടെ വിശിഷ്ടാംഗമായി തുടരാന്‍ ആഗ്രഹിക്കുന്നില്ല.’ – സി. രാധാകൃഷ്ണന് കത്തില്‍ പറയുന്നു.