അഴിയൂര്‍: മുക്കാളി ടൗണില്‍ വ്യാപാരികളെ ദ്രോഹിക്കുന്ന തരത്തിലുള്ള വാടക വര്‍ധനവിനെ എതിര്‍ക്കാന്‍ വ്യാപാരി സംയുക്ത സമിതി യോഗം തിരുമാനിച്ചു. വ്യാപാരികളെ കുടിയൊഴിപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയും അമിതമായി വാടക വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന കെട്ടിട ഉടമകളുടെ നീക്കത്തില്‍ യോഗം പ്രതിഷേധിച്ചു. മുക്കാളിയിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് യോഗം ചൂണ്ടിക്കാട്ടി. യോഗത്തില്‍ പങ്കെടുത്ത സര്‍വകക്ഷി പ്രതിനിധികള്‍ വ്യാപാരികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
സംയുക്ത സമിതി കണ്‍വീനര്‍ ജനീഷ് മുക്കാളി അധ്യക്ഷത വഹിച്ചു. സര്‍വ്വകക്ഷി പ്രതിനിധികളായ എം.പി.ബാബു, പി.ബാബുരാജ്, ശ്രീധരന് കൈപ്പാട്ടില്, ഹാരിസ് മുക്കാളി, പ്രദീപ് ചോമ്പാല, പി.പ്രകാശന്, പ്രമോദ് അഴിയൂര്‍, കെ.എ.സുരേന്ദ്രന്, സാലിം അഴിയൂര്‍, വ്യാപാരി സംഘടന പ്രതിനിധികളായ കെ.ടി. ദാമോദരന്‍, എം.എം.ബാബു, സി.ടി.സി.ബാബു, കെ.കെ.രാജന് തുടങ്ങിയവര്‍ സംസാരിച്ചു