കൊയിലാണ്ടി: ബസ്സുടമകളും തൊഴിലാളികളും ദേശീയപാത കരാര്‍ കമ്പനിയായ വഗാഡ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. കൊയിലാണ്ടി, വടകര താലൂക്കുകളില്‍ ദേശീയ പാതയിലെ പ്രവൃത്തി കാരണം അനുഭവപ്പെടുന്ന ദുരിതത്തിനു പരിഹാരം തേടിയാണ് സമരം.
പ്രത്യക്ഷ സമരപരിപാടികളുടെ ഭാഗമായി എംപി, കൊയിലാണ്ടി എംഎല്‍എ, കലക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്കി. റോഡിന്റെ ശോചനീയാവസ്ഥ കാരണം ട്രിപ്പുകള്‍ മുടങ്ങുന്നത് പതിവായതോടെ കൊയിലാണ്ടിയി-വടകര റൂട്ടിലോടുന്ന ബസ്സുകള്‍ പയ്യോളി വരെയാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.
ജൂലായ് രണ്ടാം തിയ്യതി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നന്തിയിലെ വഗാഡിന്റെ ഓഫീസിലേക്ക് വടകരയിലെയും കൊയിലാണ്ടിയിലെയും ബസ്സ് ഉടമകളും സംയുക്തതൊഴിലാളി യൂണിയന് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയും മാര്‍ച്ച് നടത്തും. മുഴുവന്‍ തൊഴിലാളികളും മാര്‍ച്ചില്‍ പങ്കെടുക്കും. സംയുക്തസമിതി ഭാരവാഹികളായ എം.കെ.സുരേഷ് ബാബു, ഇ.സി.കുഞ്ഞമ്മദ്, പാറക്കല്‍ അബു ഹാജി, പി.ബിജു, അഡ്വ:ഇ.നാരായണന് നായര്‍, എ.പി.ഹരിദാസന്, പി.കെ.മമ്മദ് കോയ തുടങ്ങിയവരാണ് നിവേദകസംഘത്തില്‍ ഉണ്ടായിരുന്നത്.