കൊയിലാണ്ടി: ദേശീയപാത വടകര മുതല്‍ വെങ്ങളം വരെ ഗതാഗതയോഗ്യമാക്കുക, നിര്‍മാണത്തിലെ അപാകത പരിഹക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബസ് ഉടമകളുടെയും തൊഴിലാളികളുടേയും സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ദേശീയപാത നിര്‍മാണ കമ്പനിയായ വഗാഡിന്റെ നന്തിയിലെ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഐഎന്‍ടിയുസി ഫെഡറേഷന് മുന്‍ സംസ്ഥാനപ്രസിഡന്റ് അഡ്വ: ഇ നാരായണന് നായര്‍ ഉദ്ഘാടനം ചെയ്തു. റോഡ്ഗതാഗതം ഇത്രയും താറുമാറായി ജനങ്ങള്‍ ദുരിതത്തിലായിട്ടും അധികൃതര്‍ കാഴ്ചക്കാരെ പോലെ മാറി നിന്നാല്‍ ശക്തമായ സമരം നേരിടേണ്ടിവരുമെന്ന് ഇ.നാരായണന് നായര്‍ മുന്നറിയിപ്പു നല്കി.
സമരസമിതി ചെയര്മാന് എ.കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കെ.എന്‍.എ.അമീര്‍ (ഐഎന്‍ടിയുസി), കെ.കെ.വിനയന് (ബിഎംഎസ്), എ. സതീശന് (സിഐടിയു), വിനോദ് ചെറിയത്ത് (ജെഎല്‍യു), പി.ബിജു (കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി), ബസ് ഉടമ സംഘടനാനേതാക്കളായ ഉഷസ് ഗോപാലന്, സല്വകുഞ്ഞമ്മദ്, എ.പി.ഹരിദാസന്, പാറക്കല്‍ അബു ഹാജി, പി.അബ്ദുള്ള, പി.ബിജു, എന്‍.സുരേഷ് എന്നിവര്‍ സംസാരിച്ചു. ദിനേശന് എളയിടത്ത്, കെ.പ്രമോദ്, പ്രസീത് ബാബു, അമര്‍ ശാന്തി, സുനി, യു.കെ കുഞ്ഞിരാമന്, പി.രജീഷ്, എ.വി.സത്യന്, രാഗേഷ്.കെ, എ.വി ശിവപ്രസാദ് എന്നിവര്‍ നേതൃത്വം നല്കി. വഗാഡ് പ്രൊജക്ട് മാനേജര്‍ രാജശേഖറിന് സമരസമിതി നിവേദനം നല്‍കുകയും ചെയ്തു.