അരൂര്‍: കല്ലുമ്പുറത്ത് അടച്ചിട്ട വീട്ടില്‍ മോഷണം. ഉരുട്ടീന്റവിട സര്‍ജാസിന്റെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രി മോഷണം നടത്തിയത്. മുകള്‍നിലയിലെയും താഴത്തെ നിലയിലെയും അലമാര, മേശ എന്നിവയും തകര്‍ത്ത് വാരി വലിച്ചിട്ട നിലയിലാണ്. ബുധനാഴ്ച പകല്‍ വീട്ടുകാരെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. വിശദ പരിശോധന നടത്തിയാലേ നഷ്ടപ്പെട്ടതിന്റെ വിവരങ്ങളറിയൂ. നാദാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വ്യാഴാഴ്ച കൂടുതല്‍ പരിശോധന നടത്തും. കഴിഞ്ഞ ദിവസം കല്ലുമ്പുറത്ത്
മറ്റൊരു വീടിന്റെ പൂട്ട് തകര്‍ത്ത് മോഷണശ്രമമുണ്ടായതായി പരാതിയുണ്ട്.