കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്രത്തില്‍ ഭണ്ഡാരം തകര്‍ത്ത് മോഷണം. ഇന്നു പുലര്‍ച്ചെയാണ് സംഭവം. ഭണ്ഡാരം തകര്‍ത്ത് ചില്ലറകള്‍ വാരിവലിച്ചിട്ട നിലയിലാണ്. നോട്ടുകള്‍ മാത്രമാണ് കള്ളന് കൊണ്ടുപോയത്. കൊയിലാണ്ടി പോലീസെത്തി അന്വേഷണം
ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരുന്നു. കൊയിലാണ്ടിയില്‍ ഭണ്ഡാരമോഷണം പതിവായിരിക്കുകയാണ്.