വേളം: വേളം പഞ്ചായത്തിനെ പൂർണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിലെ പ്രധാന കവലകളിലും ടൗണുകളിലും ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കെ.സി
ബാബു, സ്റ്റാർഡിങ്ങ് ചെയർപേഴ്സൺ സുമ മലയിൽ, പഞ്ചായത്ത് സെക്രട്ടറി സി.കെ. റഫീഖ്, വി.ഇ.ഒ മഞ്ജുഷ, പഞ്ചായത്ത് അംഗങ്ങളായ കിണറുള്ളതിൽ അസീസ്, ബീന കോട്ടേമ്മൽ, സി.പി. ഫാത്തിമ, സി.ഡി.എസ് അംഗം ജയശ്രീ എന്നിവർ സംബന്ധിച്ചു.