വടകര: കേരള ഗവണ്മെന്റ് സ്ഥാപനമായ വടകര എഞ്ചിനിയറിങ് കോളജില്‍ പഠനത്തിന് തയ്യാറെടുക്കുന്നവര്‍ക്കായി ദ്വിദിന ബൂട്ട് ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂണ്‍ 20,21 തിയതികളില്‍ കോളജിലാണ് പരിപാടി.
അടിസ്ഥാന എഞ്ചിനിയറിങ് വിഷയങ്ങള്‍ പരിചയപ്പെടുത്തുന്ന സെഷനുകള്‍, പ്രധാനപ്പെട്ട കോഡിങ് ലാംഗ്വേജുകള്‍ ഉപയോഗിച്ച് പഠിക്കുന്ന സെഷനുകള്‍, നൂതന സാങ്കേതിക വിദ്യകളായ റോബോട്ടിക്സ്, ഇലക്ട്രിക് വെഹിക്കിള്‍സ് എന്നിവയില്‍ ഉള്ള ഹാന്‍ഡ്സ് ഓണ്‍ സെഷനുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ബൂട്ട് ക്യാമ്പ് വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ധരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് കോളജ് വെബ്സൈറ്റ് www.cev.ac.in വഴിയോ 9995150081, 9446839828 ഫോണ്‍ നമ്പര്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാം. അവസാന തിയ്യതി ഈ മാസം 19.