കുറ്റ്യാടി: കഥയുടെയും കവിതകളുടെയും വസന്തം വിരിയിച്ച് അക്ബർ സ്മാരക ട്രസ്റ്റ്. അക്ബർ കക്കട്ടിൽ സ്മാ രക ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നരിക്കൂട്ടുംചാൽ വേദിക വായനശാലക്ക് നൂറിലധികം പുസ്തകങ്ങൾ അടങ്ങിയ കിറ്റാണ് കൈമാറിയത്. ചിത്രകാരൻ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/pop-up-ad1.jpeg?resize=868%2C1280&ssl=1)
ശ്രീനി പാലേരിയിൽ നിന്നും വേദിക സെക്രട്ടറി എസ്.ജെ.സജീവ് കുമാർ പുസ്തകങ്ങൾ
സ്വീകരിച്ചു. അക്ബർ ട്രസ്റ്റ് ഭാരവാഹി ഇസെഡ്.എ.സൽമാൻ, പി.പി.ദിനേശൻ, കെ.കെ.സന്തോഷ്, ജെ.എസ്.വിശ്വജിത്ത് തുടങ്ങിയവർ പങ്കെടുത്തു.