വള്ളിയാട്: വായനപോഷണ പദ്ധതിയുടെ ഭാഗമായി എസ് എസ് കെ സ്കൂളുകൾക്ക് നൽകുന്ന കുഞ്ഞു പുസ്ത്കങ്ങൾ 1,2 ക്ലാസ്സിലെ കുട്ടികൾക്കായി വിതരണം ചെയ്തു. വായനയ്ക്ക് അവധിയില്ല എന്ന വാക്യം അർത്ഥവത്താക്കുന്ന പരിപാടിയായിരുന്നു സംഘടിപ്പിക്കപ്പെട്ടത്. അവധിക്കാലത്തും കുഞ്ഞുമനസ്സുകളിൽ പുതിയ ഭാവനയും ചിന്തയും കോർത്തിണക്കാൻ കഴിയുമാറാകട്ടെ എന്ന് ബി ആർ സി ട്രെയിനർ ലിനീഷ് വി ഉദ്ഘാടന പ്രസംഗത്തിൽ
പറഞ്ഞു.വാർഡ് മെമ്പർ അബ്ദുറഹ്മാൻ , പിടിഎ പ്രസിഡണ്ട് മനീഷ് തയ്യിൽ, ഹെഡ്മിസ്ട്ര ജസ്ന എ ആർ, സി എച്ച് മൊയ്തീൻ, ഇ അരവിന്ദാക്ഷൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികളുടെ വായന പോഷണ പദ്ധതി യുടെ ഭാഗമായി ‘വായനത്തേരിരേലാം’ എന്ന പേരിൽ ആണ് സ്കൂളിൽ പരിപാടി സംഘടിപ്പിക്കപ്പെട്ടത് .