വടകര: കരിയാട് കണ്ണംവള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഉമ്മന്‍ചാണ്ടി സെന്റര്‍ ഫോര്‍ കമ്യൂണിറ്റി സര്‍വീസ് വായനശാലയ്ക്ക് വടകരയിലെ ഗാന്ധിദര്‍ശന്‍ ട്രസ്റ്റ് വക 10,000 രൂപയുടെ പുസ്തകങ്ങള്‍ കൈമാറി. പുസ്തക വിതരണം ഷാഫി പറമ്പില്‍ എംപി സന്തോഷ് കണ്ണംവള്ളിക്ക് പുസ്തകങ്ങള്‍ നല്കി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്മാന് ഐ.മൂസ അധ്യക്ഷത വഹിച്ചു. രമേഷ് നൊച്ചാട്, ഹരീന്ദ്രന്‍ കരിമ്പനപ്പാലം, റിജേഷ് നരിക്കാട്ടേരി, രവീഷ് വളയം, ബവിത്ത് മലോല്‍, മഠത്തില്‍ ശ്രീധരന് എന്നിവര്‍ സംസാരിച്ചു.