വട്ടോളി: പുസ്തക പ്രദര്‍ശനം, കാവ്യ സദസ്, പുസ്തക വായന, അക്ഷരമുറ്റം, പോസ്റ്റര്‍ നിര്‍മ്മാണം, അഭിമുഖം, വായന ക്വിസ്, മാതൃവായന, നാട്ടു വായന, സാംസ്കാരിക പ്രമുഖരുടെ സന്ദേശങ്ങള്‍ മുതലായ പരിപാടികളുമായി സ്കൂളുകളിലും ലൈബ്രറിറികളിലും വായന ദിനാചരണം വൈവിധ്യമായി.
വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്ററി സ്കുളില്‍ കവി ശിവദാസ് പുറമേരി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ അരയില്ലത്ത് രവി, പ്രധാനധ്യാപിക കെ. പ്രഭാനന്ദിനി എന്നിവര്‍ സംബന്ധിച്ചു. വിഷ്ണു മംഗലം എല്‍പി സ്കുളില്‍ പുസ്തക പ്രദര്‍ശനം നടന്നു. അതുല്‍ ഒഞ്ചിയം പ്രഭാഷണം നടത്തി. യുവകവയിത്രി ശ്രുതി ശ്രീകേഷ് മുഖ്യാതിഥി ആയി. അവരുടെ കവിത അധ്യാപിക സംഗീത അവതരിപ്പിച്ചു. നരിപ്പറ്റ യുപിയില്‍ പ്രത്യേക അസംബ്ലി, വായനാദിന പ്രതിജ്ഞ എന്നിവ നടന്നു. വാണിമേല്‍ ടിടിഐ സ്കൂള്‍ ലൈബ്രറിക്ക് പുസ്തകങ്ങള്‍ നല്കി. എച്ച്.എ.സി. സതീശന് സംബന്ധിച്ചു. എം-ഇന്‍ ചാര്‍ജ് കെ. ഗീത, കെ.ടി.റസീന എന്നിവര്‍ പ്രസംഗിച്ചു.
വട്ടോളി സംസ്കൃതം എച്ച്എസില്‍ നടന്ന കാവ്യ സദസ് സംസ്കാരിക പ്രവര്ത്തകന് നന്ദനന്‍ മുള്ളമ്പത്ത് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക വി.പി. ശ്രീജ സംബന്ധിച്ചു.
വേളം എംഡി എല്‍പി സ്കുളില്‍ കെ.ടി.അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക പ്രീന എലിയാറ സംബന്ധിച്ചു. ദേവര്‍കോവില്‍ വെസ്റ്റ് എല്‍പി സ്കുളില്‍ കവി. രമേശ് ബാബു കാക്കന്നുര് ഉദ്ഘാടനം ചെയ്തു. എച്ച്എം.പവിത്രന് അധ്യക്ഷത വഹിച്ചു. വട്ടോളി എല്‍.പി, ഗവ: യുപി വട്ടോളി, പാറയില്‍ എല്‍പി, ചേലക്കാട് എല്‍പി, കുന്നുമ്മല്‍ സൗത്ത് എംഎല്‍പി, നടുപ്പൊയില്‍ യുപി, വട്ടോളി ദേശീയ ഗ്രന്ഥശാല, അക്ബര്‍ കക്കട്ടില്‍ ഗ്രന്ഥാലയം മുതലായിടങ്ങളില്‍ വായനാദിനം ആചരിച്ചു.
-ആനന്ദന് എലിയാറ