വടകര: കാലാതീതമായ അസ്ഥിത്വമുള്ള മലയാള ക്ലാസിക് നോവലാണ് പുനത്തിൽ കുഞ്ഞബ്ദുള്ള യുടെ സ്മാരക ശിലകൾ എന്ന് ഡോ: കെ.സി. വിജയരാഘവൻ അഭിപ്രായപ്പെട്ടു . സാംസ്കാരിക പ്രവർത്തക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകളുടെ ആരൂഢം തേടി എന്ന പുസ്തക ചർച്ച
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/clearvision-kk.jpeg?resize=600%2C600&ssl=1)
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ സംഘം പ്രസിഡന്റ് രാമചന്ദ്രൻ വരപ്പ്രത്ത് അധ്യക്ഷത വഹിച്ചു. ടി രാജൻ, കെ വിജയൻ എന്നിവർ സംസാരിച്ചു. ചെറുവാച്ചേരി രാധാകൃഷ്ണൻ സ്വാഗതവും വടകര ബാബു നന്ദിയും പറഞ്ഞു.