വടകര: സമന്വയ ജനസംസ്ക്കാര വേദി പുസ്തക ചർച്ചയും അനുമോദന സദസ്സും സംഘടിപ്പിച്ചു. ഡോ: ശശികുമാർ പുറമേരി രചിച്ച ‘ വയലാറിന്റെ മന്ദ്രമധുര ഗാനങ്ങളിലൂടെ ഇനിയൊരു ജന്മം കൂടി ” എന്ന പുസ്തകത്തെക്കുറിച്ചാണ് ചർച്ചനടത്തിയത്.
സജീവൻ മൊകേരി വിഷയം അവതരിപ്പിച്ചു. പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/clearvision.jpg?resize=600%2C600&ssl=1)
വിനായകന് ഉപഹാരം നൽകി. മധുസൂദനൻ മലയിൽ അധ്യക്ഷത വഹിച്ചു.
ശശികുമാർ പുറമേരി, കെ. എം ബാലകൃഷ്ണൻ, ഒ. കെ. ശശിധരൻ, പ്രേംകുമാർ വടകര, കെ.കെ ബാബു, ജ്യോതി പുല്ലനാട്ട് , ടി. പി.രാജീവൻ, ടി.ദാമോദരൻ, മഠത്തിൽ ദിവാകരൻ, സുരേഷ് പുത്തലത്ത്, കെ. എം ബാലകൃഷ്ണൻ, റസാഖ് കല്ലേരി, ബാബുരാജ് പാറോൽ എന്നിവർ സംസാരിച്ചു.