വടകര: ബോംബ് രാഷ്ടീയം അനുവദിക്കില്ലെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കണ്ണൂരില്‍ 50 വര്‍ഷമായി തുടരുന്ന ബോംബ് രാഷ്ട്രീയം ഇവിടെയും കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മണിയൂര്‍ കരുവഞ്ചേരിയിലെ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കരുവഞ്ചേരി മുതുവീട്ടില്‍ ബാബുവിന്റെയും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിഷ്ണു മുതുവീട്ടിലിന്റെയും വീടിന് നേരെ നടന്ന ആക്രമണം. കഴിഞ്ഞ ദിവസം രാത്രി വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ആക്രമണം നടന്നത്. വീടിന് നേരെ നടന്ന ബോംബ് ആക്രമണത്തെ കുറിച്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് ശക്തമായ സമരവുമായി രംഗത്ത് വരുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
കരുവഞ്ചേരിയില്‍ ബോംബേറ് നടന്ന വീട് മുല്ലപ്പള്ളി സന്ദര്‍ശിച്ചു. രാജേഷ് കീഴരിയൂര്‍, രാധാകൃഷ്ണന് കാവില്‍
തുടങ്ങിയവര്‍ ഒപ്പം ഉണ്ടായിരുന്നു.