പേരാമ്പ്ര: എരവട്ടൂര്‍ പാറപ്പുറത്ത് ബോംബ് സ്ഫോടനം. പാറപ്പുറം മന്ന ബെക്കറിക്ക് സമീപം ചെല്ലച്ചേരി വാളേരി ഭാഗം റോഡിലാണ് രാത്രി പത്തരയോടെ സ്ഫോടനം ഉണ്ടായത്. ആര്‍ക്കും പരിക്കില്ല. പെട്രോള്‍ ബോംബാണ് പൊട്ടിയതെന്ന് കരുതുന്നു. പേരാമ്പ്ര പോലീസ് സ്ഥലത്ത് പരിശോധന നടത്തി.