പേരാമ്പ്ര: മാമ്പള്ളി കനാലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. കിഴക്കന്‍ പേരാമ്പ്രയിലെ വാഴയില്‍ മീത്തല്‍ ഗംഗാധരന്റെ മകന് യദു (24) ആണ് മരിച്ചത്. ഇയാള്‍ക്കായി ഇന്നലെ മുതല്‍ തെരച്ചില്‍ തുടരുന്നതിനിടയില്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെടുത്തത്. പെരുവണ്ണാമൂഴി പോലിസും ഫയര്‍ഫോഴ്സും നാട്ടുകാരും
തെരച്ചിലിലായിരുന്നു. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.