പേരാമ്പ്ര: ജാര്‍ഖണ്ഡില്‍ വീരമൃത്യു വരിച്ച ജവാന് സുധില്‍ പ്രസാദിന്റെ രണ്ടാം വാര്‍ഷിക അനുസ്മരണത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എംവിആര്‍ കാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ കാരയാട് എഎല്‍പി സ്കൂളില്‍ നടന്ന ക്യാമ്പില്‍ കാലിക്കറ്റ് ഡിഫന്‍സ് മെമ്പര്‍മാരും നാട്ടുകാരുമുള്‍പ്പെടെ 67 പേര് രക്തദാനം ചെയ്തു. പരിപാടിക്ക് കാലിക്കറ്റ് ഡിഫന്‍സ് പ്രസിഡന്റ് പ്രമോദ് ചീക്കിലോട്, സെക്രട്ടറി വിജിത്ത് പറമ്പില്‍ ബസാര്‍, ഡോ. വാഫിയ എന്നിവര്‍ നേതൃത്വം നല്കി.
നേരത്തെ കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്‍ഡ് കെയറിന്റെ നേതൃത്വത്തില്‍ സ്മൃതി മണ്ഡപത്തില്‍ സൈനികരും നാട്ടുകാരും പുഷ്പാര്‍ചന നടത്തി.