തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നേരെ കെഎസ്യുവിന്റെ കരിങ്കൊടി പ്രതിഷേധം. മലബാറിലെ പ്ലസ് വൺ സീറ്റ് വിഷയവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം.
മന്ത്രിയുടെ ഔദ്യോഗിക വാഹനം തടഞ്ഞ പ്രവർത്തകർ കരിങ്കൊടി വീശുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിൽ കരിങ്കൊടി കെട്ടി. ഒ.ആർ. കേളുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിനായി ഔദ്യോഗിക വസതിയിൽ നിന്നും വാഹനത്തിൽ മന്ത്രി പുറത്തിറങ്ങിയപ്പോഴാണ് പ്രവർത്തകർ സംഘടിച്ചെത്തിയത്. പോലീസുകാർ പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചു മാറ്റി.