വടകര: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം നേടിയതിലും തൃശൂരില്‍ സുരേഷ് ഗോപിയുടെ ഉജ്വല വിജയത്തിലും ആഹ്ലാദവുമായി വടകര ടൗണില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. സംസ്ഥാന സമിതി അംഗം രാമദാസ് മണലേരി, മണ്ഡലം പ്രസിഡന്റ് പി.പി.വ്യാസന്, പി.പി.മുരളി, അടിയേരി രവീന്ദ്രന്, പി.കെ.സിന്ധു തുടങ്ങിയവര്‍ നേതൃത്വം നല്കി.