കൊയിലാണ്ടി: സ്റ്റേഡിയത്തില്‍ യുവാവിന്റെ ദുരൂഹ മരണം ഞെട്ടിപ്പിക്കുന്നതാണെന്നും സമഗ്രാന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.
നഗരത്തിലും സമീപ പ്രദേശങ്ങളും ലഹരി മാഫിയയുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. പകല്‍ സമയത്ത് പോലും യാതൊരു മറയും ഇല്ലാതെ നഗരത്തില്‍ സ്കൂള്‍ കുട്ടികള്‍ക്ക് പോലും ലഹരി ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ് എന്നതാണ് അവസ്ഥ. ഇതിനായി പ്രത്യേക സംഘവും കൊയിലാണ്ടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കൊയിലാണ്ടിയില്‍ ലഹരി മാഫിയാ സംഘം സാധാരണക്കാര്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. ഒരു വര്‍ഷം മുന്‍പ് കൊയിലാണ്ടിയില്‍ ലഹരി മാഫിയ എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് പിരിക്കേല്പ്പിച്ചിട്ട് പ്രതികളെ അന്ന് തന്നെ ജാമ്യത്തില്‍ വിട്ടത് ഉദ്യോഗസ്ഥരുടെ ആത്മ വിശ്വാസം നിശിപ്പിച്ചിട്ടുണ്ട്. ലഹരി മാഫിയക്ക് എതിരെ ജനങ്ങളും പോലീസും എക്സൈസും രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി ഇറങ്ങണമെന്നും അമല്‍ സൂര്യയുടെ മരണത്തിന്റെ കാരണങ്ങളെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ്.ആര് ജയ്കിഷ് ആവശ്യപ്പെട്ടു.