വാണിമേല്‍: വിലങ്ങാട്-വയനാട്-പഴശ്ശിരാജ റോഡ് യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിനിധിസംഘം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ദുപേന്ദ്ര യാഥവിനെ കണ്ടു. കല്പറ്റ ഗസ്റ്റ് ഹൗസില്‍ ബിജെപി പ്രതിനിധികളായ സി.പി.വിപിന്‍ ചന്ദ്രന്, എം.സി.അനിഷ്, അനീഷ് മാത്യു, എന്‍.പി.അരുണ്‍ ലാല്‍ തൊട്ടില്‍പ്പാലം എന്നിവരാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിത്. നിര്‍ദിഷ്ട ചുരമില്ലാത്ത റോഡിനായുള്ള നിവേദനം മന്ത്രിക്ക് നല്കി.
ഈ റോഡിന്റെ ആവശ്യകത സംഘം മന്ത്രിയെ ധരിപ്പിച്ചു. ഈ റോഡുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാന സര്‍ക്കാരോ മറ്റ് ഏജന്‍സികളോ കേന്ദ്ര വനം വകുപ്പിന്റെ ശ്രദ്ധയിപ്പെടുത്തിയിട്ടില്ലെന്നും നിവേദനം പഠിച്ച് ഉടന്‍ നടപടി എടുക്കുമെന്നും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിയുമായും ചര്‍ച്ചനടത്തുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയതായി പ്രതിനിധിസംഘം പറഞ്ഞു.