കുറ്റ്യാടി: ഗവ: ആശുപത്രിയെ തകര്‍ക്കാതിരിക്കുക, ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കുക, ആംബുലന്‍സ് സര്‍വ്വീസ് 24 മണിക്കൂറാക്കുക, ഫാര്‍മസി സേവനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന ധര്‍ണ നടത്തി. ജില്ല സെക്രട്ടറി എം.മോഹനന് ഉദ്ഘാടനം ചെയ്തു. ബിജെപി കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് ഒ.പിമഹേഷ് അധ്യക്ഷത വഹിച്ചു. രാജഗോപാലന്‍ പുറമേരി, പറമ്പത്ത് കുമാരന്, മുകുന്ദന് പാതിരിപ്പറ്റ, ഷീബ അരൂര്‍, പി.പി.അനീഷ്, വിനീത് നിട്ടൂര്‍, അനീഷ് കക്കട്ടില്‍ പീടിക, ഷിഗില്‍ കുറ്റ്യാടി എന്നിവര്‍ സംസാരിച്ചു.