കക്കട്ടില്‍: കാവുകളുടെയും ജലസ്രോതസുകളുടെയും സംരക്ഷണത്തിനായി കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തുതല ജൈവ വൈവിധ്യശില്പശാല സംഘടിപ്പിച്ചു. ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലും കാവുകളുടെയും ജലസ്രോതസുകളുടെയും സംരക്ഷണത്തിനായി രൂപവത്കരിച്ച കമ്മിറ്റി അംഗങ്ങള്‍ക്കായി നടത്തിയ ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍ അധ്യക്ഷത വഹിച്ചു. പി.എ.ജയചന്ദ്രന്, പി.കെ.ശിവാനി കൃഷ്ണ എന്നിവര്‍ ക്ലാസെടുത്തു.
മരുതോങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത്, ബ്ലോക്ക് സ്റ്റാന്റിംഗ് ചെയര്‍പേഴ്സണ്‍മാരായ എം.പി.കുഞ്ഞിരാമന്, ലീബ സുനില്‍, മെമ്പര്‍ ടി.വി. കുഞ്ഞിക്കണ്ണന്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മനോജ് കുമാര്‍, ജോയിന്റ് ബിഡിഒ കെ.സിന്ധു, കുഞ്ഞികൃഷ്ണന് നായര്‍, ആസൂത്രണ സമിതി, ജൈവ വൈവിധ്യ ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.