വടകര: നാദാപുരം പോക്സോ കോടതി ജഡ്ജി ബിജു.വി.ജിയെ വടകര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ കോടതി) ജഡ്ജിയായി ഹൈക്കോടതി നിയമിച്ചു. ചൊവ്വാഴ്ച ചുമതലയേല്‍ക്കും. നിലവിലുള്ള ജഡ്ജി സ്ഥലം മാറിപോയതിനെ തുടര്‍ന്ന് വടകര അഡീഷണല്‍ ജില്ലാകോടതിയുടെ പ്രവര്‍ത്തനം രണ്ടാഴ്ചയായി നിലച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് നിയമനം.