വില്യാപ്പള്ളി: 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭരതനാട്യത്തിൽ എ ഗ്രേഡ് നേടിയ അനസ്മയ ടി കെ യ്ക്ക് സി പി ഐ കുറിഞ്ഞാലിയോട് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. അനുമോദന സദസ് വടകര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/unicure-jj.jpg?resize=454%2C567&ssl=1)
സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ പി സൗമ്യ ഉദ്ഘാടനം ചെയ്തു. സി.പി ബാബു അധ്യക്ഷത വഹിച്ചു. ലോക്കൽ സിക്രട്ടറി കെ കെ രഞ്ജീഷ് കെ കെ.ദിനേശ് കുമാർ, ഇ.കെ. രാജൻ. ടി.കെ. പവിത്രൻ എ.കെ. കുഞ്ഞിക്കണാരൻ എന്നിവർ സംസാരിച്ചു. അനുമോദനത്തിന് അനസ്മയ നന്ദി പറഞ്ഞു.