വള്ളിയാട്: ഭാരത് സ്കൗട്ട് & ഗൈഡ് ബ്രൈറ്റ് സ്കൂൾ വള്ളിയാട് യൂണിറ്റ് ഉദ്ഘാടനം സംസ്ഥാന അസിസ്റ്റന്റ് ട്രെയിനിങ് കമ്മീഷ്ണർ മനോജ് തിരുവള്ളൂർ നിർവഹിച്ചു.
സ്കൂൾ അഡ്മിനിസ്ട്രേറ്റർ അസ്ലം പാലച്ചുവട് അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന
രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിന് പ്രിൻസിപ്പാൾ മുഹമ്മദ് അലി ചിറക്കര നേതൃത്വം നൽകി. രക്ഷകർത്തൃ പ്രതിനിധി സുലൈമാൻ കളരിയുള്ളതിൽ, മുസ്തഫ മുസ്ലിയാർ, റഷീദ് ലത്തീഫി, ജുനൈദ് സഖാഫി സംബന്ധിച്ചു.