ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അഡ്വാനിക്ക് പരമോന്നത ബഹുമതിയായ
ഭാരതരത്ന. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബഹുമതി ലഭിച്ചതിൽ പ്രധാനമന്ത്രി അദ്വാനിയെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. ”എൽ.കെ. അദ്വാനി ജിക്ക് ഭാരത രത്ന നൽകുമെന്ന കാര്യം പങ്കുവെക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തോട് സംസാരിക്കുകയും ഈ ബഹുമതി ലഭിച്ചതിൽ അഭിനന്ദിക്കുകയും ചെയ്തു. നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളാണ്, ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ സ്മരണീയമാണ്. താഴേത്തട്ടിൽ പ്രവർത്തിച്ച് തുടങ്ങി ഉപപ്രധാനമന്ത്രിയായി രാജ്യത്തെ സേവിക്കുന്നത് വരെയുള്ള ജീവിതമാണ്
അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ പാർലമെൻ്ററി ഇടപെടലുകൾ എല്ലായ്പ്പോഴും മാതൃകാപരവും സമ്പന്നമായ ഉൾക്കാഴ്ചകൾ നിറഞ്ഞതുമായിരുന്നു ”- പ്രധാനമന്ത്രി കുറിച്ചു.