വടകര: പ്രസിദ്ധമായ പെരുവാട്ടുംതാഴ ശ്രീ മീത്തലാടത്ത് ഭഗവതി ക്ഷേത്രോത്സവം കൊടിയേറി. ഇന്നലെ (തിങ്കള്‍) വൈകുന്നേരം കൊടിയേറിയതിനു പിന്നാലെ ദീപാരാധന, സന്ധ്യാവേല എന്നിവ നടന്നു. തെയ്യം കെട്ടിയാട്ടം, വാദ്യം, കുറുംകുഴല്‍, തോറ്റം എന്നീ രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഒ.ബാലന് പണിക്കര്‍, ഗംഗാധരപണിക്കര്‍, കുഞ്ഞിരാമന് മുന്നൂറ്റാന്‍ എന്നിവരെ ക്ഷേത്രസന്നിധിയില്‍ ആദരിച്ചു.
രാത്രി ഗുളികന്, കുട്ടിച്ചാത്തന് വെള്ളാട്ടുകള്‍ കാണാന്‍ നിരവധി ഭക്തജനങ്ങളെത്തി. ഇന്ന് ഉച്ചക്ക് ഇളനീര് വരവ്, വൈകുന്നേരം തണ്ടാന്‍ വരവ്, വെള്ളാട്ടം എന്നിവ ഉണ്ടായിരിക്കും. ബുധനാഴ്ച രാവിലെ കനലാട്ടം, ഗുളികന്, കുട്ടിച്ചാത്തന്, വിഷ്ണുമൂര്‍ത്തി, അസുരപുത്രന്‍ തിറകളും ഉച്ചക്ക് അന്നദാനവും.